19 September, 2026 10:42:35 AM
ദേഹാസ്വാസ്ഥ്യം; ആലുവയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിലെ ഡ്രൈവർ മരിച്ചു

ആലുവ: ആലുവയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചാലക്കുടി സ്വദേശി പ്രഹ്ളാദൻ (55) ആണ് മരിച്ചത്. മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ പുളിഞ്ചുവട് ഭാഗത്ത് ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട ലോറി ദേശീയപാതയിലെ മീഡിയനിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പ്രഹ്ളാദനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.






