10 September, 2026 11:34:22 AM


കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് മോഷണം; വിഗ്രഹത്തിലെ താലിയും പണവും കവർന്നു

  

തൃശ്ശൂർ: കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം നടന്നു. ഓഫീസ് മുറി കുത്തിത്തുറന്ന് എടുത്ത താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്നാണ് കവർച്ച നടത്തിയിരിക്കുന്നത്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് പണവുമാണ് മോഷ്ടാക്കൾ കവർന്നത്. ഇന്ന് പുലർച്ചെ നട തുറക്കാനായി ശാന്തി എത്തിയപ്പോഴാണ് ഓഫീസിന്റെ അലമാരയും ശ്രീകോവിലും കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296