25 September, 2026 08:42:17 AM


കൊച്ചിയില്‍ 305 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍



കൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി. അഫ്സല്‍, ജസ്ന സൂസന്‍, ജൂബി എന്നിവരില്‍ നിന്നും 198 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു.റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും 107 ഗ്രാം എംഡിഎംഎയുമായി വിഷ്ണു ബി പൈ എന്നയാളും പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.ആലുവയില്‍ ഹെറോയിനുമായി രണ്ട് ഇതരസംസ്ഥാനക്കാരും പിടിയിലായിട്ടുണ്ട്. അസം സ്വദേശികളായ ജാബിര്‍ അലി, വഹിദുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാനെത്തുടര്‍ന്ന് ലഹരി വില്‍പ്പനയില്‍ കുറവ് വന്നെങ്കിലും ആലുവയിലും കൊച്ചി കേന്ദ്രീകരിച്ചും വീണ്ടും വില്‍പ്പന സജീവമാകുന്നു എന്ന രഹസ്യറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295