07 December, 2021 02:35:18 PM


ആ​ശ്വാ​സം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ വൈ​റ​സ് ഇ​ല്ല; പരിശോധിച്ച എട്ട് സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വ്



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഒ​മി​ക്രോ​ണ്‍ സം​ശ​യി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച എ​ട്ട് സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​യി. ഇ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​ത്. ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ​ത്തി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടു​ വീ​തം ആ​ളു​ക​ളു​ടെ​യും പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​ടെ​യും സാ​മ്പി​ളു​ക​ളാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യി​ലാ​ണ് ആ​ദ്യ​മാ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​മി​ക്രോ​ണ്‍ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു.


Share this News Now:
  • Google+
Like(s): 2.6K