25 June, 2022 04:24:43 PM


കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത്: അ​ജു​വി​ന്‍റെ അ​ക്കൗ​ണ്ട് വ​ഴി മ​റി​ഞ്ഞ​ത് ല​ക്ഷ​ങ്ങ​ൾ



കൊ​ച്ചി: കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്തു ന​ട​ത്തി​യ കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ജു​മോ​ന്‍റെ അ​ക്കൗ​ണ്ടി​ൽ ന​ട​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ ര​വി​പു​രം എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ഈ ​അ​ക്കൗ​ണ്ട് വ​ഴി ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്ക് മ​റ്റു ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടോ​യെ​ന്ന​തും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 

അതേസമയം, കേ​സി​ലെ ര​ണ്ടാം പ്ര​തി ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ജീ​ദ് കു​വൈ​റ്റി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സു​ഹൃ​ത്താ​യ കു​വൈ​റ്റ് സ്വ​ദേ​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​യാ​ളെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കു​വൈ​റ്റ് സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഗോ​ൾ​ഡ​ൻ വ​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ്റൊ​രു പാ​ർ​ട്ണ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K