07 July, 2017 01:08:42 PM


നടി സോണിക ചൗഹാന്‍റെ മരണം: നടന്‍ വി​ക്രം അറസ്റ്റില്‍



കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി നടിയും അ​വ​താ​ര​ക​യു​മാ​യ സോ​ണി​ക സിം​ഗ് ചൗ​ഹാ​ൻ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ വി​ക്രം ചാ​റ്റ​ർ​ജി അ​റ​സ്റ്റി​ൽ. ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി​ ടോ​ളി​ഗ​ഞ്ച് പോ​ലീ​സാ​ണ് ചാ​റ്റ​ർ​ജി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റോ​ടി​ച്ച​ത് വി​ക്ര​മാ​യി​രു​ന്നു. 

ക​ഴി​ഞ്ഞ ഏ​പ്രി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ റാ​ഷ്ബെ​ഹാ​രി അ​വ​ന്യു​വി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ലാ​ണ് സോ​ണി​ക മ​രി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ൽ വി​ക്രം അ​മി​ത വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ വി​ക്രം അ​റ​സ്റ്റി​ലാ​യെ​ങ്കി​ലും മേ​യ് അ​ഞ്ചി​ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​രു​ന്നു.

സോ​ണി​ക​യു​ടെ മ​ര​ണം ബം​ഗാ​ളി​ൽ തൃ​ണ​മൂ​ലും ബി​ജെ​പി​യും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ ക​ല​ഹ​ത്തി​ന് കാ​ര​ണ​മാ​ക്കി​യി​രു​ന്നു. മ​ന്ത്രി അ​രു​പ് ബി​ശ്വാ​സ് വി​ക്ര​ത്തെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K