23 July, 2017 10:18:16 AM


രമ്യാ കൃഷ്​ണനെ തന്‍റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണ വംശി



ചെന്നൈ: രമ്യാ കൃഷ്​ണനെ തന്‍റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് രമ്യയുടെ ഭര്‍ത്താവും​ പ്രമുഖ സംവിധായകനുമായ കൃഷ്​ണ വംശി. രമ്യാ കൃഷ്​ണനെ താൻ ഒരു കലാകാരിയായിട്ടല്ല കാണുന്നത്. അവർ എ​ന്‍റെ ഭാര്യയാണ്​​. അതുകൊണ്ട്​ തന്നെ അവരെ എന്‍റെ സിനിമയിൽ അഭിനയിപ്പിക്കില്ല. കൃഷ്‍ണ വംശിയുടെ ചന്ദ്രലേഖ എന്ന സിനിമയിൽ മാത്രമാണ്​ രമ്യാ കൃഷ്‍ണന്‍ അഭിനയിച്ചത്​. അത്​ വിവാഹത്തിന്​ മുമ്പായിരുന്നു. ഇരുവരുടെയും മകൻ ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്നു. ഒഴിവ് സമയങ്ങളിൽ മകനോടൊപ്പം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം എന്നും കൃഷ്‍ണ വംശി കൂട്ടിച്ചേർത്തു.


ബാഹുബലിയിലെ രമ്യയുടെ മികച്ച പ്രകടനത്തി​ന്‍റെ ക്രെഡിറ്റ്​ സംവിധായകനും കഥ എഴുതിയ ആൾക്കും നൽകുന്നുവെന്ന്​ കൃഷ്‍ണ വംശി പറഞ്ഞു. രമ്യ മികച്ച കലാകാരിയാണെന്ന്​ നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്​. കുടുംബം താമസിക്കുന്നത്​ ചെന്നൈയിലാണ്​. എന്നാൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് മിക്കപ്പോഴും താൻ ഹൈദരാബാദിൽ ആയതോടെ ഒ​ട്ടേറെ അഭ്യൂഹങ്ങൾ പരന്നു. എന്നെയും രമ്യയെയും സംബന്ധിച്ച്​ പലരും പലകാര്യങ്ങളും എഴുതി. ഞങ്ങൾ എല്ലാ അഭ്യൂഹങ്ങളെയും ചിരിച്ചുകൊണ്ടാണ്​ നേരിട്ടത്​. വീട്ടിൽ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറുണ്ട്​. എ​ന്‍റെ സിനിമകൾ അവർ കാണുകയും അവരുടെ സിനിമ ഞാൻ കാണുകയും ചെയ്യുമെന്നും കൃഷ്‍ണ വംശി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K