01 August, 2017 09:10:28 PM


നടിയുടെ പേര് വെളിപ്പെടുത്തി; റിമ കല്ലിങ്കലിനെതിരേ കേസെടുക്കും




കൊച്ചി: നടി റിമ കല്ലിങ്കലിനെതിരേ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് റിമയ്ക്കെതിരേ കേസെടുക്കാൻ ആലോചിക്കുന്നത്. ആക്രമിക്കപ്പെട്ട നടി മാധ്യമങ്ങൾക്കായി തയാറാക്കിയ പ്രസ്താവന പൂർണമായും തന്‍റെ പേജിൽ പോസ്റ്റ് ചെയ്തതിനിടെയാണ് റിമ നടിയുടെ പേര് പരസ്യമാക്കിയത്. സംഭവം വാർത്തയായതോടെ റിമയ്ക്കെതിരേ സ്വകാര്യവ്യക്തി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുക്കാൻ ആലോചിക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K