25 February, 2016 10:17:44 AM


നടന്‍ സഞ്ജയ്ദത്ത് ജയില്‍ മോചിതനായി



മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട നടൻ സഞ്ജയ് ദത്ത് ജയിൽ മോചിതനായി. രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി.  യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ദത്ത് പുറത്തിറങ്ങിയത്. 

നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിന് മോചനം ലഭിച്ചത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ എത്തിയിരുന്നു.

ഒരുവിഭാഗം ആളുകള്‍ ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തി.  പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ദത്തിനെ പുറത്തേക്ക് എത്തിച്ചത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K