27 December, 2015 02:09:14 AM


വെള്ളിത്തിരയിലെ ജെയിംസ് ബോണ്ടിനെ ഉമ്മ വയ്ക്കാന്‍ കൊതിച്ച് ലക്ഷക്കണക്കിന് ആരാധകര്‍



വെള്ളിത്തിരയിലെ ജെയിംസ് ബോണ്ടായ ഡാനിയല്‍ ക്രെയിഗിനെ ഉമ്മ വയ്ക്കാന്‍ കൊതിച്ച് ലക്ഷക്കണക്കിന് ആരാധകര്‍. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ചുംബിക്കാന്‍ കൊതിക്കുന്ന താരമെന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ് ഡാനിയല്‍ ക്രെയിഗ്.

 'എലൈറ്റ് സിങ്കിള്‍സ്' എന്ന പ്രമുഖ ഡേറ്റിങ് സൈറ്റിന്റെ സര്‍വേയിലാണ്, താരം ഒന്നാമതെത്തിയത്. കോളിന്‍ ഫിത്, ജെറാര്‍ഡ് ബട്‌ലര്‍ എന്നിവരെ പിന്നിലാക്കിയാണ് 47കാരനായ ക്രെയിഗ് ഒന്നാമനായത്. മുന്‍ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ചുംബനപ്പട്ടികയുടെ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്. 


വനിതാവിഭാഗത്തില്‍ ഒന്നാമതെത്തിയത് പോപ് ഗായികയും ടെലിവിഷന്‍ താരവുമായ ഷെറില്‍ ഫെര്‍ണാണ്ടസാണ്. രണ്ടാം സ്ഥാനം ഗായിക റീത്ത ഓറയും ടെവിലിഷന്‍ അവതാരകയായ ഹൊള്ളി വില്ലോബിയും പങ്കിട്ടു. ഡാനിയലും ഷെറിലും ഒന്നാം സ്ഥാനത്ത് എത്തിയതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് എലൈറ്റ് സിങ്കിള്‍സിന്റെ വക്താവ് എസ്തര്‍ മോറിയാര്‍റ്റി പറയുന്നത്. 








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K