02 March, 2016 08:20:42 AM


പാണ്ടിക്കാട് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം


മലപ്പുറം: പാണ്ടിക്കാട് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 20 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. ഇന്നു പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. കണ്ണൂർ, വയനാട് സ്വദേശികളാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 

പാലായിൽ നിന്നും ബംഗളൂരുവിലേക്ക് പോവുക‍യായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കോഴി കയറ്റിയ ലോറിയാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിൽ എത്തിയ ലോറി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന അമ്മയും കുഞ്ഞും ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവരെയെല്ലാം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K