15 January, 2019 01:09:27 PM


മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സൈനികനും പ്രവാസിയും അറസ്റ്റില്‍



ചാരുംമൂട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സൈനികന്‍ നൂറനാട് കരിമുളയ്ക്കല്‍ വടക്ക് വല്ല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവര്‍ അറസ്റ്റില്‍.  ഇരുവരും ബി.ജെ.പി പ്രവര്‍ത്തകരാണ്.

നൂറനാട് എസ്.ഐ വി ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചാരുംമൂട് സി.പി.എം ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ പരാതിയിന്മേലാണ്  ഇരുവരെയും അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K