31 January, 2019 04:57:31 PM


റോഡരികില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം



പെരിയ: കാസര്‍കോട് - കാഞ്ഞങ്ങാട്ട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ വിനോദ് കുമാറിന് ബുധനാഴ്ച രാത്രി ചട്ടഞ്ചാലില്‍ വെച്ച്‌ മര്‍ദനമേറ്റതായി പരാതി. ചട്ടഞ്ചാലിലെ റാഷിദാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബസ് സര്‍വ്വീസിനിടയില്‍ റോഡരികില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റാഷിദ് പ്രകോപിതനാവുകയും മര്‍ദിക്കുകയും ചെയ്തതായി വിനോദ് പറയുന്നു. പരിക്കേറ്റ ഇയാളെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K