14 February, 2019 09:26:25 AM


കോട്ടയത്ത് പി.ജെ.ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കം; കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു




കോട്ടയം: ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തിൽ ലോക്സഭാ സീറ്റ് വേണമെന്ന നിലപാടിലുറച്ച് ജോസഫ് വിഭാഗം. പി.ജെ.ജോസഫിനെ കോട്ടയത്ത് നിര്‍ത്തി അങ്കം കുറിക്കാനാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കച്ച കെട്ടുന്നത്. പിജെ ജോസഫ് കോട്ടയത്ത്  മത്സരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന്‍റെ വിശ്വസ്തനായ മോൻസ് ജോസഫ് എം.എല്‍.എ ഒരു ചാനലിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കോട്ടയം സീറ്റിലേക്ക്  സ്റ്റീഫൻ ജോർജ് ഉൾപ്പടെയുള്ളവർ ശ്രമിക്കുമ്പോഴാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം.

വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണ് ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര നടക്കുന്നതെന്ന ആക്ഷേപം പി ജെ ജോസഫ് ഉന്നയിച്ചതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനകത്തെ അതൃപ്തി പരസ്യമാക്കി ജോസഫ് വിഭാഗത്തിന്‍റെ അടുത്ത നീക്കം. കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. 18 ന് സീറ്റ് സംബന്ധിച്ച ഉഭയകക്ഷി ചർച്ച നിശ്ചയിച്ചിരിക്കുകയാണ്. ചർച്ചയിൽ കോട്ടയം മാത്രമായി ചുരുങ്ങിയാലും പിജെ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.  






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K