29 September, 2026 01:51:25 PM
മന്ത്രി ഒ ജെ ജനീഷിന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

ബാലരാമപുരം: ബാലരാമപുരത്ത് യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ റോഡിൽ നേർക്കുനേർ ഏറ്റുമുട്ടി. മന്ത്രി ഒ ജെ ജനീഷിനെ വീണ്ടും തടഞ്ഞ് ബിജെപി പ്രവർത്തകർ. ബിജെപി ജില്ലാപ്രസിഡൻ്റ് മുക്കംപാലമൂട് ബിജുവിനെ വഴിയിൽ തടഞ്ഞ് യൂത്ത് കോൺഗ്രസിൻ്റെ മറുപടി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.






