26 September, 2026 10:38:10 AM


ക്ലാസിൽ ഉറക്കം തൂങ്ങിയ വിദ്യാർഥിനിയുടെ കയ്യിൽ അടിച്ചു; അധ്യാപകനെതിരായ കേസ് റദ്ദാക്കി



കൊച്ചി: ക്ലാസിനിടെ ഉറക്കം തൂങ്ങിയ വിദ്യാർഥിനിയുടെ കൈവെള്ളയിൽ അടച്ച സംഭവത്തിൽ അധ്യാപകനെതിരെ എടുത്ത കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ചുണ്ടായ സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശ്യമുണ്ടെന്ന് കരുതാനാവില്ലെന്നും, ക്ലാസിനിടെ മയങ്ങി വീണ കുട്ടിയെ ഉണർത്തുക മാത്രമാണ് അധ്യാപകൻ ചെയ്തതെന്നും വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിങ് ഫാക്കൽറ്റിയും തിരുവനന്തപുരം സ്വദേശിയുമായ രാജ വാര്യർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിൽ ഉറക്കം തൂങ്ങിയതിന് അധ്യാപകൻ കൈവെള്ളയിൽ അടിച്ചു എന്ന പെൺകുട്ടിയുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തിരുന്നത്. ഈ എഫ്ഐആറും തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികളുമാണ് ഹൈക്കോടതി പൂർണ്ണമായി റദ്ദാക്കിയത്. 

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 293