26 September, 2026 04:09:01 PM
കൊല്ലത്ത് അമിത്ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്ലത്ത് എത്തി. ആഭ്യന്തര മന്ത്രിക്ക് നേരെ കൊല്ലത്ത് പ്രതിഷേധം. അമിത്ഷായ്ക്ക് നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. SIR വിഷയത്തിലായിരുന്നു പ്രതിഷേധം നടന്നത്. ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. വൻ സുരക്ഷാ വീഴ്ച്ചയുൾപ്പെടെയുള്ള കാര്യങ്ങൾ വിഷയത്തിൽ സംഭവിച്ചു.
യൂത്ത് കോൺഗ്രസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച്ബിജെപി പ്രവർത്തകർ. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. കുണ്ടറയിൽ 'സഹ്കാർ സമൃദ്ധി' പദ്ധതികളുടെ ഉത്ഘാടനം അദ്ദേഹം നിർവഹിക്കും. മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷ പരിപാടിയിലും പങ്കെടുക്കും. വള്ളിക്കാവിലെ അമൃതപുരിയിലെ പൊതു സമ്മേളനത്തിലും പങ്കെടുക്കും.






