25 February, 2019 01:51:55 PM


'കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണം'; രണ്ട് സീറ്റെന്ന നിലപാടിലുറച്ച് ജോസഫ്



തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ ചേര്‍ത്ത് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി ജെ ജോസഫ്. ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോൺഗ്രസിന് മുമ്പ് മൂന്ന് സീറ്റുകൾ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവ‍ർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജന ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് ജോസഫ് നിലപാട് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസുമായി നാളെ ഉച്ചയ്ക്ക് ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K