15 December, 2015 06:36:44 AM


ചാര്‍ലിയുടെ ട്രെയിലര് ചര്ച്ചയാവുന്നു



എ.ബി.സി.ഡി എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ദുല്‍ഖര്‍ സല്‍മാനും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒരുമിക്കുന്ന ചിത്രമാണ് ചാര്‍ലി. ക്രിസ്തുമസ് റിലീസുകളില്‍ ഏറ്റവും അധികം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. അതിനിടയില്‍ പുറത്തിറങ്ങിയ  ചിത്രത്തിന്റെ  ട്രെയിലറിലെ സസ്‌പെന്‍സും ചര്‍ച്ചയാകുകയാണ്. ട്രെയിലറില്‍ കാണിക്കുന്ന ആ അറുപത്തിയാറാം മുറിയില്‍ ആരായിരിക്കുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മമ്മൂട്ടിയെന്നും പൃഥ്വിരാജെന്നുമാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സസ്‌പെന്‍സു പൊളിച്ചു. മമ്മൂട്ടിയും പൃഥ്വിരാജും ചിത്രത്തില്‍ ഇല്ലെന്ന് മാര്‍ട്ടിന്‍ പ്രക്കാട് പറയുന്നു. മാത്രമല്ല അമിത പ്രതീക്ഷ വേണ്ട ചാര്‍ലി ഒരു സാധാരണ ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ ചിത്രമല്ല ഒരു പ്രണയ കഥയാണ് ചാര്‍ലിയെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാര്‍വതിയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ് എന്നിവരാണ് ചാര്‍ലിയിലെ മറ്റ് പ്രധാനതാരങ്ങള്‍. ഇന്നലെ എത്തിയ ട്രെയിലര്‍ ഒരു റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. യൂട്യൂബിലെത്തി ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിന് മുകളില്‍ ആളുകള്‍ കാണുന്ന മലയാള സിനിമ ട്രെയിലര്‍ എന്നാണ് റെക്കോഡ്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K