26 March, 2016 02:40:46 PM


അങ്ങാടിപ്പുറം റയില്‍വേ മേല്‍പ്പാലം തുറന്നു



അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ അങ്ങാടിപ്പുറത്ത് നിര്‍മിച്ച റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച റെയില്‍വെ ഗേറ്റിന് പൂട്ട് വീഴും. അതോടൊപ്പം കോഴിക്കോട് -പാലക്കാട് യാത്രയില്‍ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് അറുതിയാവുകയും ചെയ്യും.  

2013 ജൂണ്‍ എട്ടിനാണ് പാലത്തിന് തറക്കല്ലിട്ടത്. 2015ജൂണില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 16 കോടി രൂപയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K