27 September, 2019 01:40:36 PM


അന്ത്യമില്ലാതെ കാ​സ്റ്റിം​ഗ് കൗ​ച്ച്: സംവിധായകരില്‍ നിന്നുള്ള ദുരനുഭവം വെ​ളി​പ്പെ​ടു​ത്തി സുർവീൺ ചൗള



മുംബൈ: കാ​സ്റ്റിം​ഗ് കൗ​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി, പ​ഞ്ചാ​ബി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സു​ര്‍​വീ​ൺ ചൗ​ള​യാ​ണ് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് ഇ​പ്പോ​ൾ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ല്‍ നി​ന്നു ര​ണ്ട് ത​വ​ണ​യും തെ​ന്നി​ന്ത്യ​യി​ല്‍ നി​ന്നു മൂ​ന്ന് ത​വ​ണ​യും കാ​സ്റ്റിം​ഗ് കൗ​ച്ച് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​താ​യി സു​ര്‍​വീ​ൺ പ​റ​യു​ന്നു.​


ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള സം​വി​ധാ​യ​ക​രാ​യ ര​ണ്ടു ​പേ​ര്‍ ത​ന്നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചു. തെ​ന്നി​ന്ത്യ​യി​ലെ ഒരു ​സി​നി​മ സം​വി​ധാ​യ​ക​ൻ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. ഔ​ദ്യോ​ഗി​ക​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി അ​യാ​ള്‍ ത​ന്നെ മും​ബൈ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. പി​ന്നീ​ട് അ​യാ​ളു​ടെ ഫോ​ണ്‍ കോ​ള്‍ എ​ടു​ക്കാ​തെ​യി​രി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ന​ടി. ആ ​സം​വി​ധാ​യ​ക​നൊ​പ്പ​മു​ള​ള സി​നി​മ​ പി​ന്നീ​ട് ന​ട​ന്നി​ല്ല. ബോ​ളി​വു​ഡി​ല്‍ ഹേ​റ്റ് സ്‌​റ്റോ​റി 2, അ​ഗ്ലി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് സു​ർ​വീ​ൺ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K