28 October, 2019 02:45:53 PM


പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു




പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തമിഴ്നാട് സ്വദേശികളായ കാർത്തിക്, അരവിന്ദ്, ശ്രീമതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴംഗ മാവോയിസ്റ്റ് സംഘത്തില്‍ നാലുപേര്‍ ചിതറിയോടി. 


അഗളി താവളം–ഊട്ടി റോഡില്‍ മഞ്ചക്കണ്ടി വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഉള്‍വനത്തില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സംഘത്തെ പോലീസ് ഈ ഭാഗത്തേക്ക് അയച്ചിട്ടുണ്ട്. തണ്ടര്‍ ബോള്‍ട്ട് നാല് സംഘങ്ങളായി തിരിഞ്ഞ് വനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K