17 November, 2019 09:19:48 PM


'ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്...'; ജീവിതത്തിലെ ഒരു നിര്‍ണായക ചിത്രം പങ്കുവച്ച്‌ മോഹന്‍ലാല്‍



കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ ഒരിക്കലും ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ക്ലാസ് മാസ് ചിത്രങ്ങളായEലും കോമഡിയായാലും ഈ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍ നിരവധിയാണ്. എന്നാല്‍ ഒരു സംവിധായകനും നടനും എന്നതിലപ്പുറം ഒരു വലിയ സൗഹൃദം ഇവര്‍ തമ്മിലുണ്ടായിരുന്നു. ഇപ്പോള്‍ പ്രിയദര്‍ശനുമൊരുമിച്ചുള്ള ചിത്രമാണ് മലയാളത്തിന്‍റെ സൂപ്പര്‍ താരം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിനോടകം തന്നെ നാല്‍പ്പത്തയ്യായിരത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.


ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്. സിനിമാ സ്വപ്നങ്ങള്‍ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത്...  ഈ സൗഹൃദത്തില്‍ നിന്നാണ്... ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ... ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ. ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം. ചിത്രം പങ്കുവച്ച്‌ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്‍റെ ഒന്നിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാന്‍ പോകുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K