02 December, 2019 10:05:38 PM


സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചുവരുന്നു: മന്ത്രി ജി സുധാകരന്‍




കോട്ടയം: സിനിമയില്‍ ക്രിമിനലിസം വര്‍ധിച്ചുവരുന്നതായി മന്ത്രി ജി സുധാകരന്‍. പലര്‍ക്കും സിനിമയില്‍ വന്നാല്‍ ജാടയാണെന്നും സിനിമയിലെത്തിയാല്‍ അമാനുഷികരെ പോലെയാണ് പലരും പെരുമാറുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് ജി. സുധാകരന്‍റെ പരമാര്‍ശം.

താരങ്ങള്‍ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലഹരിവസ്തുക്കള്‍ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്നും വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളില്‍ പൊലീസ് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K