16 December, 2019 02:10:59 PM


സിനിമ - സീരിയല്‍ താരം മഹാലക്ഷ്മി വിവാഹിതയായി; വരന്‍ നിര്‍മല്‍ കൃഷ്ണ



കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം മഹാലക്ഷ്മി വിവാഹിതയായി. നിര്‍മല്‍ കൃഷ്ണയാണ് വരന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ നൃത്തവേദികളിലൂടെ സുപരിചിതയായ മഹാലക്ഷ്മിയെ സ്വന്തമാക്കിയ നിര്‍മല്‍ കൃഷ്ണ വയനാട് മാനന്തവാടി സ്വദേശിയാണ്. ശനിയാഴ്ചയായിരുന്നു വിവാഹം. സിനിമ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും സമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സുരേഷ് ഗോപി, രാധിക സുരേഷ്, മണിയന്‍പിളള രാജു, മനോജ്, കാലടി ഓമന, ബീന ആന്‍റണി,വിന്ദുജ മേനോന്‍ തുടങ്ങിയ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. കലോത്സവ വേദികളില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തെത്തിയത്. ദിലീപ് നായകനായി എത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ ജയന്‍, തിലകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലും മഹാലക്ഷ്മി വേഷമിട്ടു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K