21 December, 2019 05:09:58 PM


രണ്ട് കാര്‍ണിവല്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു ; ആറു പേര്‍ക്ക് പരിക്ക്



മെക്‌സികോ :  രണ്ട് കാര്‍ണിവല്‍ കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മെക്സികോയിലെ കൊസുമെല്‍ തുറമുഖത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്.കാര്‍ണിവല്‍ ഗ്ലോറിയും കാര്‍ണിവല്‍ ലെജന്റും തമ്മിലാണ് കൂട്ടിയിടിച്ചത്. അതേസമയം ഇതിലൊരു കപ്പലിന് നേരിയ കേടുപാടുണ്ടായി. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ കപ്പലുകളാണിവ.


കാര്‍ണിവല്‍ ഗ്ലോറിയിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് നേരിയതോതില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഡെക്കിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുകയായിരുന്നു. കാര്‍ണിവല്‍ ലെജന്റ് നേരത്തെ തുറമുഖത്തെത്തി നങ്കൂരമിട്ടിരുന്നു. അതേസമയം കാര്‍ണിവല്‍ ഗ്ലോറി തുറമുഖത്തേക്ക് അടുക്കുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K