02 November, 2026 08:32:38 AM
ഹോർമുസിൽ മൈന്‍ പൊട്ടിത്തെറിച്ച് കപ്പലുകൾക്ക് തീപിടിച്ചു

തെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ടാങ്കറുകളില്‍ മൈന്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് അറിയിച്ചു. അനുമതിയില്ലാത്ത പാതയിലൂടെ കടലിടുക്ക് കടക്കാന്‍ ശ്രമിച്ച കപ്പലുകളിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിശദീകരണം. ഖത്തറിന്റെ എല്‍എന്‍ജി ടാങ്കറിന് തീപിടിച്ചതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. അതേസമയം ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ദ്വിദിന പദ്ധതിയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും നയതന്ത്ര ബന്ധങ്ങള്‍ക്ക് അമേരിക്ക പ്രാധാന്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. ഇറാനെതിരെ വീണ്ടും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായുള്ള സംഘര്‍ഷം ഒരു വഴിയില്‍ അല്ലെങ്കില്‍ മറ്റൊരു വഴിയിലൂടെ എത്രയും വേഗം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒന്നുകില്‍ ഒരു കരാറിനായി ശ്രമിക്കും 'അല്ലെങ്കില്‍ എല്ലാം അങ്ങ് അവസാനിപ്പിക്കും' എന്നായിരുന്നു ട്രംപിന്റെ ഭീഷണി.



