18 September, 2026 04:21:06 PM


ഫിലിപ്പീൻസിലെ സ്കൂളിൽ വെടിവെയ്പ്പ്; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു



മനില: ഫിലിപ്പീൻസിലെ ദക്ഷിണ മേഖലയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. സൗത്ത് കൊട്ടബാറ്റോ പ്രവിശ്യയിലെ ബംഗ പട്ടണത്തിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ രണ്ട് സഹപാഠികളെ വെടിവച്ച 16കാരനായ വിദ്യാർഥി പിന്നീട് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. 14 മുതൽ 17 വയസുവരെയുള്ള വിദ്യാർഥികളാണ് ആക്രമണത്തിൽ ഇരകളായതെന്ന് ബംഗ മേയർ ആൽബർട്ട് പാലെൻസിയ പറഞ്ഞു.  

വെടിവയ്പിൽ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് മുമ്പ് പ്രതി സുഹൃത്തുക്കളോട് ഉച്ചഭക്ഷണത്തിന് ശേഷം തന്റെ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നതായും എന്നാൽ തമാശ പറയുന്ന സ്വഭാവമുള്ള വിദ്യാർഥിയായതിനാൽ സുഹൃത്തുക്കൾ അത് കാര്യമായി എടുത്തില്ലെന്നും മേയർ പറഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 10 വിദ്യാർഥികൾക്ക് വെടിയേറ്റതായി മേയർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305