08 October, 2026 09:23:10 AM
സൗദിയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം; 3 മരണം, 36 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച സനയിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ പ്ലാറ്റ്‌ഫോം തകർത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായാണ് സൗദി അറേബ്യയുടെ അവകാശവാദം. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹൂതികൾ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ നീക്കം.
ഹൂതി ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അധികൃതർ അറിയിച്ചിരുന്നു. അഭ വിമാനത്താവളത്തില്‍ മൊറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു സുഡാന്‍ പൗരനാണ്. ഇവിടെ അഞ്ച് സൗദി പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.




