16 September, 2026 10:58:44 AM


ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; മൂന്നുപേര്‍ മരിച്ചു



ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു.  ചൊ​വ്വാ​ഴ്ച ഒരു മാധ്യമ സ്ഥാപനം ഉപയോഗിച്ചിരുന്ന ഹെലികോപ്ടറാണ് തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹെലികോപ്റ്ററിനുള്ളില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന കാര്യവും വ്യക്തമല്ല.   ഇവിടുത്തെ ഒരു വലിയ ഒറ്റനില കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഹെലികോപ്റ്റര്‍ ഇടിച്ചുകയറി സമീപത്തേക്ക് വീഴുകയായിരുന്നുവെന്ന് ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപാര്‍ട്ട്മെന്റ് വക്താവ് ക്യാപ്റ്റന്‍ ബ്രാന്‍ഡന്‍ സില്‍വര്‍മാന്‍ അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299