22 December, 2019 01:09:40 PM


സൗദി കാണാനെത്തിയ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു



റിയാദ്:  സൗദിയില്‍ സന്ദര്‍ശക വിസയിലെത്തിയ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി തുരുത്തിയില്‍ ടി കെ പൗലോസ് (73) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ഹൃദയ ശാസ്ത്ര ക്രിയക്ക് ശേഷമായിരുന്നു മരണം.


സൗദി ലബനീസ് കമ്പനി ജീവനക്കാരനായ മകന്‍ ഷിബു പൗലോസിന്റെ വിസയിലാണ് ഭാര്യയ്ക്കൊപ്പം രണ്ടാഴ്ച മുമ്ബ് റിയാദിലെത്തിയത്. മൃതദേഹം ശ്രീലങ്കന്‍ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ലിസി പൗലോസ്, മക്കള്‍: ഷിബു പൗലോസ് (റിയാദ്), ഷിനു പൗലോസ് (കുവൈറ്റ്), ഷിമി പൗലോസ്. മരുമക്കള്‍: റിഞ്ചു ഷിബു (റിയാദ്), ബിനോയ് (കുവൈറ്റ്), ജോഫി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K