27 December, 2019 01:43:08 PM


കൂടത്തായി ജോളിയായി 'പാലാമറ്റ'ത്തേക്ക് മുക്ത; നാത്തൂന് ആശംസയുമായി റിമി ടോമി



കൊച്ചി: കൂടത്തായി കൊലപാതകപരമ്പരക്ക് സീരിയൽ ഭാഷ്യം ഒരുങ്ങുമ്പോൾ ജോളിയാവുന്നത് നടി മുക്ത. ഒരു ചാനലിൽ പ്രക്ഷേപണത്തിനൊരുങ്ങുന്ന പരമ്പരയുടെ പ്രോമോ വീഡിയോ ഷെയർ ചെയ്ത് മുക്തക്ക് ആശംസയുമായി എത്തുകയാണ് ഭർത്താവിന്റെ സഹോദരി റിമി ടോമി. 


പൊന്നാമറ്റം ടോം തോമസ്, ടോം തോമസിന്‍റെ ഭാര്യ അന്നമ്മ, മൂത്തമകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയയുടെ മകനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജുവിന്‍റെ ഭാര്യ സിലി, സിലിയുടെ രണ്ടുവയസുകാരി മകൾ ആൽഫൈൻ എന്നീ ആറു പേരുടെ മരണത്തിനു പിന്നിൽ ജോളിയുടെ കരങ്ങൾ എന്ന് ആരോപിക്കപ്പെട്ട സംഭവമാണ് മിനി സ്ക്രീനില്‍ എത്തുന്നത്.


പാലാമറ്റം കുടുംബത്തിൽ മൂന്നു പേരെ അടക്കിയ കല്ലറക്കു സമീപം മഴയത്തു കുടയുമായി നിൽക്കുന്ന സ്ത്രീയായി മുക്ത പ്രോമോ വിഡിയോയിൽ എത്തുന്നു. വിവാഹ ശേഷം മലയാള സിനിമാ-സീരിയൽ അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത മുക്തയുടെ ശക്തമായ തിരിച്ചു വരവാകും 'കൂടത്തായി' എന്ന ഈ പരമ്പര. 2020 ജനുവരി മാസം മുതൽ സീരിയൽ പ്രക്ഷേപണം ആരംഭിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K