06 February, 2020 01:42:51 PM


'അല്ലു അർജുനെ അറിയില്ല'; ആരാധകരെ ചൊടിപ്പിച്ച് ഷക്കീലയുടെ വാക്കുകള്‍



ഹൈദരാബാദ്: തെലുഗു താരം അല്ലു അർജുനെ കുറിച്ച് നടി ഷക്കീലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു അഭിമുഖത്തിനിടെയാണ് ഷക്കീല അല്ലുവിനെ കുറിച്ച് പറഞ്ഞത്. അഭിമുഖത്തിനിടെ മഹേഷ് ബാബു, ജൂനിയർ എൻടിആർ, അല്ലു അർജുൻ എന്നിവരെ കുറിച്ച് ഷക്കീലയോട് ചോദിച്ചിരുന്നു. 


മഹേഷ് ബാബു സഹോദരനെപ്പോലെയാണെന്നും ജൂനിയർ എൻടിആർ നല്ല ഡാൻസറാണെന്നും ഷക്കീല പറഞ്ഞു. എന്നാൽ അല്ലു അർജുനെ അറിയില്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇതാണ് വൈറലായിരിക്കുന്നത്. അല്ലു ആരാധകരെ താരത്തിന്‍റെ മറുപടി ചൊടിപ്പിച്ചിരിക്കുകയാണ്. മഹേഷ് ബാബു ആരാധകർ താരത്തെ പിന്തുണച്ചും രംഗത്തെത്തി. ഇതോടെ ഇരു താരങ്ങളുടെ ആരാധകരും തമ്മിൽ ട്വിറ്ററിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K