17 February, 2020 04:16:36 PM


രണ്ടാമൂഴം: ശ്രീകുമാറിനെതിരെ എം.ടി. നൽകിയ ഹർജിയിലെ നടപടികൾക്ക് സ്റ്റേ



ദില്ലി: രണ്ടാമൂഴം കേസിൽ സംവിധായകൻ വി.എ. ശ്രീകുമാറിന് എതിരെ എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക്‌ ശേഷം ഹർജിയിൽ വാദം കേൾക്കും. ശ്രീകുമാർ നൽകിയ ഹർജിയിൽ എം.ടി.ക്ക്‌ നോട്ടീസ് അയച്ചു. കോഴിക്കോട് മുൻസിഫ് കോടതിയിൽ എം.ടി. നൽകിയ ഹർജിയിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K