17 March, 2020 01:04:11 PM


ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായ രജിത് കുമാർ പോലീസ് കസ്റ്റഡിയിൽ?



തിരുവനന്തപുരം: കൊറോണ ബാധയെ തുടർന്നുള്ള ചിട്ടവട്ടങ്ങൾ ഭേദിച്ച് വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ സംഭവത്തിൽ ബിഗ് ബോസ് താരവും അധ്യാപകനുമായ രജിത് കുമാർ പോലീസ് കസ്റ്റഡിയിലായതായി സൂചന. ആറ്റിങ്ങലിലെ വീട്ടിൽ നിന്നുമാണ് പോലീസ് രജിത്തിനെ കസ്റ്റഡിയിൽ എടുത്തതത്രേ. എന്നാല്‍ തങ്ങള്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അതേകുറിച്ച് അറിവില്ലെന്നും ആറ്റിങ്ങള്‍ പോലീസ് കൈരളി വാര്‍ത്തയോട് പറഞ്ഞു. അതേസമയം അറസ്റ്റിലായ ആരാധകർക്കെല്ലാം ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ രജിത് കുമാർ സ്വയം ഹാജരാകുമെന്ന് പോലീസിനെ അറിയിച്ചതായും പറയപ്പെടുന്നുണ്ട്.


ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായി നാട്ടിലേക്ക് മടങ്ങിയെത്തിയ രജിത്തിന്‌ ആരാധകർ ഉൾപ്പെട്ട വൻ ജനാവലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ കൂട്ടംകൂടി നിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഒത്തുകൂടിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് രജിത് കുമാർ. 13 പേർ ഇതിനോടകം പിടിയിലായതായാണ് അറിയുന്നത്. തിരിച്ചറിയാൻ സാധിക്കുന്ന 75 പേർക്കും തിരിച്ചറിഞ്ഞ നാല് പേർക്കുമെതിരെയായിരുന്നു കേസ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K