16 April, 2016 12:17:05 PM


നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍റെ കാറില്‍ ലോറിയിടിച്ചു



കോട്ടയം : ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമ്മൂട് സഞ്ചരിച്ചിരുന്ന കാറില്‍ ടോറസ് ലോറി ഇടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. കോടിമതയില്‍ സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിവന്ന ഇന്നോവ കാറില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിക്കുകയായിരുന്നു. സുരാജ് പിന്നീട് മറ്റൊരു വാഹനത്തില്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K