23 April, 2020 07:12:38 AM


യുഎഇയിൽ 24 മണിക്കൂറിനിടെ 6 മരണങ്ങൾ കൂടി; രോഗം സ്ഥിരീകരിച്ചത് 483 പേർക്ക്



ദുബായ് :  യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. രാജ്യത്ത് മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ  24 മണിക്കൂറിനിടെ 483 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 8238 ആയി.


കഴിഞ്ഞ 24 മണിക്കൂറിനിടെ 31807 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയയത്തിന്‍റെ അറിയിപ്പില്‍ പറയുന്നത്. മൂന്നിടങ്ങളിൽ കൂടി ഫീൽഡ് ആശുപത്രികള്‍ സജ്ജീകരിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റി, അബുദാബി എക്സിബിഷൻ സെന്റർ,  ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് എന്നിവിടങ്ങളിലായാണ് ഫീല്‍ഡ് ആശുപത്രികൾ സജ്ജീകരിച്ചിരിക്കുന്നത്, 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K