19 April, 2016 09:35:58 PM


പൃഥ്വിയ്ക്ക് കൂട്ടായി ബോളിവുഡ് സുന്ദരി മിഷ്‌ടി ചക്രബര്‍ത്തി



പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രമായ ആദത്തിലെ നായികയായി ബോളിവുഡ്‌ നടി മിഷ്‌ടി ചക്രബര്‍ത്തിപ്രിയാല്‍ ഘോര്‍ ആയിരുന്നു അവസാനമായി പൃഥ്വിക്കു കൂട്ടായി വന്ന അന്യഭാഷക്കാരി. അനാര്‍ക്കലിക്ക്‌ ശേഷം അന്യഭാഷ നടിയായ പ്രിയ ആനന്ദും ഇസ്ര എന്ന ചിത്രത്തിലൂടെ പൃഥ്വിയുടെ ഒപ്പം അഭിനയിച്ചു.  ആദം ജോണ്‍ പോത്തന്‍ എന്ന കഥാപാത്രത്തേയാണ്‌ പൃഥ്വി പുതിയചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. കാഞ്ചി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മിഷ്‌ടി ഇതിനോടകം അഞ്ച്‌ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ജിനു എബ്രാഹമാണ്‌ ആദത്തിന്റെ സംവിധായകന്‍. മിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K