26 April, 2020 08:11:33 AM


ശ്രീ​ല​ങ്ക​യി​ൽ 4,000ലേ​റെ നാ​വി​കർ​ നി​രീ​ക്ഷ​ണ​ത്തി​ൽ; 60 നാ​വി​കർക്ക് കോ​വി​ഡ് ബാ​ധ



​കൊളം​ബോ: ശ്രീ​ല​ങ്ക​യി​ൽ 4,000ലേ​റെ നാ​വി​ക​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് 60 നാ​വി​ക സേ​നാം​ഗ​ങ്ങ​ൾക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ര​യും നാ​വി​ക​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. വെ​ലി​സാ​ര നാ​വി​ക​ത്താ​വ​ള​ത്തി​ലെ 60 പേ​ർ​ക്കാ​ണ് ര​ണ്ടു ദി​വ​സംം കൊ​ണ്ട് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K