12 July, 2020 04:16:13 PM


ബച്ചൻ കുടുംബം കോവിഡ് പിടിയില്‍: ഐ​ശ്വ​ര്യ റാ​യിക്കും മ​ക​ൾക്കും രോഗമെന്ന് ആരോഗ്യമന്ത്രി



മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ടി​യും ന​ട​ൻ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ ഭാ​ര്യ​യു​മാ​യ ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും മ​ക​ൾ ആ​രാ​ധ്യ​ക്കും കോ​വി​ഡ്. ഇ​രു​വ​രു​ടേ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യി. മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പെ​യാ​ണ് ഐ​ശ്വ​ര്യ​ക്കും ആ​രാ​ധ്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.


നേ​ര​ത്തെ അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​രു​വ​രും മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ‌ ചി​കി​ത്സ​യി​ലാ​ണ്. അ​മി​താ​ഭി​നും അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബാ​ഗ​ങ്ങ​ളേ​യും ജോ​ലി​ക്കാ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. എ​ന്നാ​ൽ ഐ​ശ്വ​ര്യ റാ​യി​യു​ടേ​യും ആ​രാ​ധ്യ​യു​ടേ​യും ജ​യാ ബ​ച്ച​ന്‍റെ​യും ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.


അ​മി​താ​ഭ് ബ​ച്ച​ന്‍റെ വ​സ​തി ജെ​ൽ​സ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. അ​മി​താ​ഭി​നും മ​ക​നും ന​ട​നു​മാ​യ അ​ഭി​ഷേ​കി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ബി​എം​എ​സി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ബ​ച്ച​ന്‍റെ വ​സ​തി​യി​ലേ​ക്കു​ള്ള എ​ല്ലാ വ​ഴി​ക​ളും പോ​ലീ​സ് അ​ട​ച്ചു. പ്ര​ദേ​ശ​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K