05 May, 2016 04:18:46 PM


പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു



പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മൈ ഡാഡി ഡേവിഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ഡേവിഡായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന.   മമ്മൂട്ടിയുടെ മകനായി പൃഥ്വി അഭിനയിക്കുമെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
 
പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമാസ്  ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അനുജനായി പൃഥ്വിരാജ് അഭിനയിച്ച പോക്കിരിരാജ മെഗാഹിറ്റായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K