31 December, 2015 03:13:52 PM


നടി വിദ്യാബാലന്‍ ആശുപത്രിയില്‍




മുംബൈ: വൃക്കയിലെ കല്ല് മൂലമുള്ള വേദനയെ തുടര്‍ന്ന് നടി വിദ്യാ ബാലന്‍ ആശുപത്രിയില്‍. പുതുവത്സരാഘോഷങ്ങള്‍ക്കായി ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം വിദേശത്തേക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് വിദ്യയ്ക്ക് കടുത്ത വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനത്താവളത്തിലെ ക്ലിനിക്കില്‍ അടിയന്തര വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ഇപ്പോള്‍ ഹിന്ദുജ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K