07 August, 2020 12:30:05 PM


കേരളം വിട്ടുപോകരുത്; ബിഷപ്പ് ഫ്രാങ്കോയ്ക്ക് കടുത്ത നിര്‍ദ്ദേശങ്ങളോടെ ജാമ്യം



കോട്ടയം: കടുത്ത നിർദ്ദേശങ്ങളോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതു വരെ കേരളം വിട്ടു പോകരുതെന്നും തുടർന്ന് വരുന്ന എല്ലാ അവധികളിലും നിർബദ്ധമായി കോടതിയിൽ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതിയ ജാമ്യക്കാർ ജാമ്യ ബോണ്ട് നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.


കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിനായി കേസ് ആഗസ്ത് 13ലേക്ക് മാറ്റി. കോവിഡ് പോസിറ്റീവ് ആയിരുന്നവെന്ന് പറഞ്ഞ പ്രതി പരിശോധനാഫലം നെഗറ്റീവ് ആയതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആ കാര്യം ആരോഗ്യ വകുപ്പ് നോക്കും എന്ന് കോടതി നിരീക്ഷിച്ചു. പ്രാസി കൂഷന് വേണ്ടി സ്പെഷ്യൽ പ്രാസി കൂട്ടർ ജിതേഷ് ബാബുവും പ്രതിയ്ക്ക് വേണ്ടി സി.എസ് അജയനും സുദീഷ് കുമാറും ഹാജരായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K