29 June, 2026 12:36:14 PM


ചിറ്റാറിലെ യുവാവിൻ്റെ മരണം: കസ്റ്റഡിയിലുള്ള 3 പേർക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു



പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ ഉന്നതിയില്‍ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവര്‍ നായട്ട് സംഘങ്ങളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ കയ്യില്‍ നിന്ന് നാടന്‍ തോക്ക് പൊലീസ് കണ്ടെത്തി. 

കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ ആംസ് ആക്ട് പ്രകാരം ചിറ്റാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്. കേസിൽ ചിറ്റാര്‍ പൊലീസ് മരിച്ച സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളായ മൂന്ന് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. 

മരിച്ച സന്ദീപിന്റെ പിതാവ് സദാനന്ദനാണ് മകന്റെ മരണം കൊലപാതകമാണെന്ന സംശയവുമായി ആദ്യം എത്തിയത്. മകന്‍ കുഴിയില്‍ അവശനിലയില്‍ കിടക്കുന്ന വിവരം പ്രദേശവാസികളാണ് അറിയിച്ചതെന്നും വെള്ളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ അവിടെ എത്തിയെന്നും സദാനന്ദന്‍ പറഞ്ഞു. മരിച്ച സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും മര്‍ദ്ദനമേറ്റതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നുവെന്നും കമ്പി വടി കൊണ്ട് അടിച്ചതാണോ എന്ന സംശയമുണ്ടെന്നും സന്ദീപിന്റെ അച്ഛന്‍ പറഞ്ഞു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937