05 July, 2026 07:59:21 PM


ആറ്റിങ്ങലില്‍ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് പരിക്ക്



തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീണ്ടും തെരുവുനായ ആക്രമണം. മൂന്നുപേര്‍ക്ക് കടിയേറ്റു. ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കരയിലാണ് സംഭവം. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന സാബു, അയല്‍വാസി ബിന്ദു എന്നിവരെയും ഒരു കുട്ടിയെയും തെരുവുനായ കടിച്ചു. ഇന്നലെയും ആറ്റിങ്ങലില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. വാട്ടര്‍ അതോറിറ്റി ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റത്. പാരിപ്പളളി സ്വദേശി റെജിനാണ്(42) കടിയേറ്റത്. വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ സെക്ഷന് കീഴിലെ ജീവനക്കാരനാണ് റെജിന്‍. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പമ്പ് ഹൗസില്‍ ജോലിക്കിടെ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു. അതേ നായ പ്രദേശത്ത് മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റ റെജിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304