04 July, 2026 10:40:46 AM


തൃശൂരിൽ റോഡിന് കുറുകെ വീണ തെങ്ങിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു



തൃശൂര്‍: തൃശൂരിൽ റോഡിന് കുറുകെ വീണ തെങ്ങിൽ ബൈക്ക് ഇടിച്ച് യാത്രികൻ മരിച്ചു. മോതിരക്കണ്ണി സ്വദേശി തളിയൻ തോമസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ശക്തമായ കാറ്റിൽ മോതിരക്കണ്ണി റോഡിൽ തെങ്ങ് വീണിരുന്നു. ഇത് മുറിച്ച് മാറ്റിയിരുന്നില്ല. പുലർച്ചെ ബൈക്കിൽ വരുകയായിരുന്ന തോമസ് തെങ്ങിൽ ഇടിച്ച് വീണ് മരിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910