01 July, 2026 09:49:10 AM


രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു



ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നായിരുന്നു വാണിജ്യ എൽപിജി സിലിണ്ടർ വർധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എൽപിജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നീക്കിയിരുന്നു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302