12 August, 2020 02:25:41 PM


നയന്‍സിന്‍റെ പേര് 'മോഷ്ടിച്ച' ആ ബാലതാരത്തിനു നേരെയും സൈബര്‍ ആക്രമണം



ചെന്നൈ: കിലുക്കം കിലുകിലുക്കം എന്ന മലയാള ചലച്ചിത്രത്തില്‍ ബാലതാരമായി തുടങ്ങി ഇതിനോടകം മുപ്പതോളം സിനിമകളിൽ അഭിനയിച്ച താരമാണ് നയന്‍താര ചക്രവര്‍ത്തി. രണ്ടര വയസില്‍ അഭിനയം തുടങ്ങിയ താരം എസ്എസ്എല്‍സിയില്‍ മികച്ച വിജയം കരസ്ഥമാക്കിയതും വാര്‍ത്തയായിരുന്നു. നയൻതാരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 



കുസേലന്‍ സിനിമയില്‍ നയന്‍താരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയന്‍താരയും വേഷമിട്ടിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളും താരം പറയുന്നുണ്ട്. തന്നെ ആദ്യം കണ്ടപാടെ ആഹാ നീയാണല്ലേ എന്‍റെ പേര് മോഷ്ടിച്ചത് എന്നായിരുന്നു ചേച്ചി പറഞ്ഞത് എന്നാണ് നയന്‍താര പറയുന്നത്. ഒട്ടുമിക്ക നടിമാരും നേരിടുന്ന സൈബർ ആക്രമണം നയൻതാരയും ഇപ്പോള്‍ നേരിടുകയാണ്. ഫോട്ടോകൾക്ക് താഴെ വരുന്ന മോശം കമന്‍റുകളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് നയൻ താര പറയുന്നത്. എന്നാൽ ചില കമന്റുകൾ കണ്ട് അമ്മ വിഷമിക്കാറുണ്ടെന്നും നടി പറയുന്നു.


അച്ഛനും അമ്മയുമാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. നല്ലതും ചീത്തയുമായ ഒരുപാട് കമന്‍റുകള്‍ വരാറുണ്ട്. നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിച്ചിട്ടില്ല. തനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുകയാണ് പതിവ് - നയന്‍താര പറയുന്നു. അച്ചനുറങ്ങാത്ത വീട്, ചെസ്, നോട്ട്ബുക്ക്, അതിശയന്‍, ക്രേസി ഗോപാലന്‍, സൈലന്‍സ്, ലൗഡ്‌സ്പീക്കര്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ നിരവധി സിനിമകളില്‍ നയന്‍താര ബാലതാരമായി വേഷമിട്ടിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K