09 May, 2016 09:22:18 PM


സഹപാഠിയുടെ സ്ഥാനലബ്ദിയില്‍ സന്തോഷിക്കുന്നുവെന്ന് നടന്‍ മുകേഷ്


കൊല്ലം: സ്‌കൂളിലും കോളേജിലും സഹപാഠിയായിരുന്ന സുരേഷ് ഗോപി രാജ്യസഭാംഗം ആയതില്‍ സന്തോഷിക്കുന്നുവെന്ന് കൊല്ലം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയും നടനുമായ മുകേഷ്. അദ്ദേഹം ഏതു രാഷ്ട്രീയക്കാരനോ ആകട്ടെ, രാഷ്ട്രപതി ഇത്തരത്തിലൊരു നിയമനം നല്‍കിയതില്‍ അനുമോദിക്കേണ്ടതാണ്. അതില്‍ ഒരു തെറ്റുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ രാഷ്ട്രീയം മാറ്റിവയ്ക്കും. അമിതാബ് ബച്ചനു വിദേശത്തു കള്ളപ്പണ നലക്ഷേപമുണ്ടെന്നു വിശ്വസിക്കുന്നില്ല. കലാകാരനു കള്ളത്തരം കാണിക്കാനാകില്ലെന്നും പ്രസ് ക്ലബിന്റെ ജനസഭയില്‍ പങ്കെടുത്ത മുകേഷ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K