25 September, 2020 06:56:06 PM


അധികവരുമാനം ലക്ഷ്യമിട്ട് സംരംഭങ്ങളുമായി പാലക്കാട് ജില്ലയിലെ ഹരിതകര്‍മ്മസേന




പാലക്കാട്: ജില്ലയിലെ ഹരിത കര്‍മ്മ സേനകളെ സജീവമാക്കി അധിക വരുമാനം ലഭിക്കുന്ന രീതിയില്‍ സംരംഭക  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍ പറഞ്ഞു. ഹരിതചട്ടം പാലനവും ഇവന്റ്  മാനേജ്‌മെന്റ്,  തുണിസഞ്ചി നിര്‍മാണം ഉള്‍പ്പെടെയുള്ള പരിസ്ഥിതിസൗഹൃദ വസ്തുക്കളുടെ നിര്‍മ്മാണം,  ജൈവ വള നിര്‍മ്മാണവും   വിപണനവും,  സോപ്പ് നിര്‍മ്മാണം,  കിണര്‍ റീചാര്‍ജിങ്,  ഗ്രോ ബാഗ് യൂണിറ്റ്,  കാര്‍ഷിക നഴ്‌സറി പരിപാലനം തുടങ്ങിയ സംരംഭങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.


ഇതിനായി കുടുംബശ്രീ, ഹരിത കേരളം മിഷന്‍,  ശുചിത്വമിഷന്‍,   പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ 27 പഞ്ചായത്തുകളില്‍ ഹരിതകര്‍മസേനകള്‍ പൂര്‍ണതോതില്‍ സജീവമാണ്. കൂടാതെ   33 പഞ്ചായത്തുകളിലും ഹരിത കര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 33 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും ശുചിത്വ പദവി  പ്രഖ്യാപിച്ചതായും 20 ഗ്രാമപഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും പരിശോധന നടത്തിയതായും കോഡിനേറ്റര്‍ അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K